Sunday, November 2, 2008

പണ്ടു പണ്ടു ഒരു ദിവസം ഉണ്ടല്ലോ ......

പ്രീ-ഡിഗ്രീ എന്നതു ഒരു സുവര്‍ണ്ണ കാലം തന്നെ ആണ് കോളേജില്‍ ആണോ എന്നു ചോദിചാല്‍ ആണു..പക്ഷെ അല്ലെ എന്നു ചോദിച്ചാല്‍ അല്ല. ഡീെഗ്രീക്കാരുടെ കണ്ണില്‍ പ്രീ-ഡിഗ്രീക്കാരു വെറും അശു വെറും ശിശു.എന്നാല്‍ പ്രീ-ഡിഗ്രീക്കരുടെ വിചാരമോ.. ഞങ്ങള്‍ സ്കൂളില്‍ അല്ല ഇപ്പൊള്‍ കോളേജില്‍ ആണു എന്തേലും ആകട്ടെ! ആതു അവിടെ നില്‍ക്കട്ടെ....

നമ്മുക്ക്‌ പ്രീ- ഡീഗ്രീ ഫസ്റ്റ്‌ യീര്‍ ണ്റ്റെ ഹൊസ്റ്റെല്‍ ലിഫെ ലേക്കു ഒന്നു എത്തി നോക്കാം. ഓര്‍മ്മകള്‍ പതിയെ രെവിന്ദ്‌ അടിക്കുബോള്‍ മനസ്സിലെക്കു പെട്ടന്നു വരുന്ന കാര്യങ്ങളില്‍ ഒന്നിലേക്കു തന്നെ പോകാം. ഒരു സ്റ്റുദ്യ്‌ ലെവ്‌ ണ്റ്റെ കാലം. ഹോസ്റ്റെല്‍ മുക്കാലും കാലി. കാരണം എല്ലാവരും വീട്ടില്‍ പോയി ഇരുന്നു പഠിക്കുന്നു. വീട്ടില്‍ പോയാല്‍ ടിവി കാണും, പഠിത്തം ശരിയാകില്ല എന്നു വിചാരിച്ച്‌ എന്നെ പോലെ നിന്നവര്‍ ആകും ബാക്കി ഉള്ള കുറച്ചു പേരും..റൂമില്‍ ഉണ്ടായിരുന്ന ൭ പേരില്‍ ബാക്കി ൩ പര്‍ മാത്രം ബാക്കി.

ഞാന്‍, സിമി.. പിന്നെ ചിത്ര സമയം രാത്രി ൧൧ കഴിഞ്ഞു. ഒരൊരുത്തര്‍ പതിയെ ഉറങ്ങാന്‍ തുടങ്ങുന്നു.ചിലര്‍ അപ്പൊഴും പഠിക്കുന്നു. .സിമി എന്നത്തെതും പോലെ കമന്നു കിടന്നു ഉറങ്ങുന്നു. അതിലും നേരത്തെ ചിത്രയും ഉറങ്ങി..ഞാന്‍ പതിയെ ഉറങ്ങാന്‍ പോകുന്നു..പക്ഷെ ഉറങ്ങുനതിനു മുന്നെ എനിക്കു കാപ്പി കൂടിച്ച കപ്പ്‌ കഴുകണം. കഴുകാതെ പറ്റില്ല. കാരണം ഇല്ലെങ്കില്‍ നാളെ രാവിലെ അതു ഉണങ്ങും..അങ്ങനെ ആയി കഴിഞ്ഞ ശേഷം എനിക്കു കഴുകാന്‍ ഇഷ്ടം അല്ല. .

അതുകൊണ്ടു എങ്ങനെ എങ്ങിലും കപ്പ്‌ കഴുകണം. റൂം ണ്റ്റെ വെളിയില്‍ വന്നു, വരാന്തയിലേക്കു. വരാന്തയുടെ അങ്ങെ അറ്റം ആണു ലൈന്‍ ആയി കുരെ വാഷ്‌ ബസിന്‍ ഉള്ളതു.....അതും കഴിഞ്ഞു ലൈന്‍ ആയി ടോയ്ലറ്റ്സ്‌ ഉം ബാത്‌റൂം ഉം.....അങ്ങൊട്ടു നൊക്കിയപ്പൊള്‍ നല്ല ഇരുട്ട്‌...ലൈറ്റ്‌ ണ്റ്റെ സ്വിച്ച്‌ വരാന്തയുടെ അങ്ങെ അറ്റതു മാത്രമെ ഉള്ളു...പോകാന്‍ നല്ല പേടി ഉണ്ട്‌.....പക്ഷേ കപ്പ്‌ കഴുകാതെ പറ്റില്ല...എങ്ങനെ എങ്ങിലും കഴുകിയെ പറ്റു...

രണ്ടും കല്‍പിച്ചു വാഷ്‌ ബസിന്‍ ണ്റ്റെ അടുത്തെയ്ക്കു നടന്നു....ഏറ്റവും ആദ്യത്തെ വാഷ്‌ ബസിന്‍ ണ്റ്റെ അടുത്തു തന്നെ നിന്നു.....സിലെന്‍കെ ടൈം ആണു....നല്ല നിശബ്ദത...ആരും പുറത്തും ഇല്ല... തന്നയും അല്ല സ്റ്റുദ്യ്‌ ലെവ്‌ കാരണം ഹൊസ്റ്റെല്‍ എകദേെശം കാലിയും ആണു വരാന്തയുടെ ഒരു ഭിത്തിയൊടു ചേര്‍ന്നാണു വാഷ്‌ ബസിന്‍സ്‌ ഇരികുന്നത്‌ .....അവിടെ തന്നെ ഒരു ജനലും ഉണ്ടു......

ജനലില്‍ കൂടെ തഴേയ്ക്കു നോക്കി ...കള്ളന്‍മാര്‍ ആരും കേറി വരുന്നില്ലല്ലൊ എന്നു, പൈപ്പ്‌ ലൈന്‍ വഴിയൊ മറ്റൊ ( സംഭവം ൨ന്ദ്‌ ഫ്ളൂറ്‍ ഇല്‍ ആണു)....ഓക്ക്‌ ആരും വരുന്നില്ല......ഇനി അഥവാ ആരെങ്കിലും വന്നാലും അതിനു മുന്നെ ഞാന്‍ പോകും.....ഇനി ഉള്ളതു മറ്റെ സൈഡ്‌ ലെ ജനല്‍ ആണു...അതായതു ഞാന്‍ വാഷ്‌ ബസിന്‍ നു നേരെ നിന്നാല്‍ എണ്റ്റെ പുറകില്‍ ഉള്ള ജനല്‍......ആ ജനലിലേക്കു നോക്കി നിന്നു കൊണ്ടു ഞാന്‍ കപ്പ്‌ കഴുകാന്‍ തുടങ്ങി...അതായതു.....കപ്പ്‌ സ്പീഡില്‍ കഴുകുന്നു...

പക്ഷെ തല തിരിച്ചു വച്ച്‌ പുറകില്‍ ഉള്ള ജനലിലേക്കു നോക്കുന്നു.........കാരണം ആരെലും ജനല്‍ വഴി വന്നാല്‍ ആ നിമിഷം ഓടണം....അതിനു വേണ്ടി ആണു അങ്ങോട്ടു നൊക്കുന്നതു.... കപ്പ്‌ സോപ്പ്‌ ഇട്ടു കഴുകണം എന്ന അഹങ്കാരം ഒന്നും ഇല്ലാരുന്നു.....പെട്ടന്നു ഒന്നു വെള്ളം ഒഴിച്ചു കഴുകുക...ബാക്കി നാളെ കഴുകാലോ.....അതായതു കഴുക്കാന്‍ ഒറ്റ സെക്കണ്റ്റ്‌ മാത്രം മതി....

അങ്ങനെ ഞാന്‍ പുറകിലെ ജനലിലേക്കു നൊക്കി നിന്നു പേടിച്ചു സ്പീഡ്‌ ഇല്‍ കഴുകുബൊള്‍...താഴത്തെ ഫ്ലൂറ്‍ -ല്‍ നിന്നു ഒരു അലര്‍ച്ച....ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്‌..........അമ്മേേേേ ....പേടിച്ചു വിരണ്ടു നില്‍ക്കുബ്ബൊള്‍ അങ്ങനെ ഒരു അലര്‍ച്ച കൂടെ കേട്ടാലോ.....എണ്റ്റെ ഹ്റിദയം ഊരി കൈയില്‍ വന്ന പോലെ തോന്നി...പേടിചിട്ട്‌...... അലര്‍ച്ച കേട്ട ഉടനെ ഞാന്‍ ഓടി.......ഓടി റൂമിലേക്കു......

ഡോറ്‍ തട്ടി തുറന്നു അകത്തു കയറിയ ഒച്ച കേട്ടു കമന്നു കിടന്നു ഉറങ്ങിയ സിമി ചാടി എഴുന്നേറ്റു...ഞാനോ... ഒറ്റ അലര്‍ച്ച സിമി യുടെ മുഖത്തു നോക്കി..അലര്‍ച്ചയുദെ കൂട്ടത്തില്‍ കുപ്പും അറിയതെ എറിഞ്ഞു..സിമി ആകെ വിരണ്ടു പോയി....ഉടനെ തന്നെ എല്ലാ റൂമില്‍ നിന്നും ഠപ്പേ ഠപ്പേ എന്ന ഡോറ്‍ അടക്കുന്ന ഒച്ച......എനിക്കു മനസിലായി എന്തോ പ്രശ്നം ഉണ്ടെന്നു...ഞാനും വേഗം ഡോറ്‍ അടച്ചു..ഠപ്പേ...... അതെ ഫ്ളൂറ്‍ ലെ ചപ്പെല്‍ ഇല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടു ഇരുന്ന വാര്‍ദെന്‍ പുറത്തേക്കു വന്നു. ഈ രണ്ട്‌ അലര്‍ച്ചയും ഏകദേശം ൫ സെക്‌ ണ്റ്റെ ഉള്ളില്‍ നടന്നു കാണും....

അലര്‍ച്ച കേട്ട ഉടനെ ഞാന്‍ ഓടി...റൂം അടുത്താരുന്നു....അധികം ഓടേണ്ടാതായി വന്നില്ല.... റൂമില്‍ എത്തി ഞാനും അലറി...എല്ലാം കൂടെ ഒരു ൫ സെക്‌ മക്ഷ്‌ എടുത്തു കാണും.....അതുകൊണ്ടു ഈ ൨ അലര്‍ച്ചയും കഴിഞ്ഞാണു വര്‍ദെന്‍ സിസ്റ്റര്‍ പുറത്തു വന്നത്‌..... ശിസ്റ്ററ്‍ പുറത്തു വന്നിട്ടു പറഞ്ഞു...കതകു തുറക്കു പിള്ളേരെ ...തുറക്കാന്‍......ആരും തുറന്നില്ല....എന്താണു സംഭവം എന്നറിയതെ ആരു തുറക്കാന്‍!

ഏതായലും എണ്റ്റെ അലര്‍ച്ച കേട്ടു ചിത്ര യും ഉണറ്‍ന്നു...എന്നിട്ടു എന്നോടും സിമിയോടും പറഞ്ഞു ആരൊ അലറുന്ന ഒച്ച കേട്ടു എന്നു......ഞാന്‍ ആയിരുന്നു ആ മഹത്‌ വ്യക്തി എന്നു പറയാന്‍ തുടങ്ങിയപ്പോഴേക്കും സിമി പറഞ്ഞു...ആ... ശരിയാ ഞാനും കേട്ടു..പക്ഷെ ആരാണെന്ന് അറിയില്ല എന്ന്....എന്തായാലും അതു രഹസ്യം ആക്കി വെച്ചാല്‍ മതി എന്ന സിമി ടെ ഉദ്ദേശത്തോടു ഞാനും മൌനമായി യോജിച്ചു.... എന്തായാലും ആരും ഡോറ്‍ തുറക്കാഞ്ഞതു കാരണം സിസ്റ്ററ്‍ ദേക്ഷ്യപ്പെട്ടു രൂമിലേക്കു പോയി.....

സംഭവം എന്താരുന്നു എന്നു അറിയതെ എല്ലാരും ഉറങ്ങി...അടുത ദിവസം ആരും ഇതെ പറ്റി ഒന്നും പരഞ്ഞു കേട്ടില്ല....ഏതായാലും വൈകിട്ടു ഡിന്നറ്‍ കഴിഞ്ഞു പതിവു പോലെ ഉള്ള മീറ്റിങ്ങിനു സിസ്റ്ററ്‍ വന്നു...ഹൊസ്റ്റെല്‍ ണ്റ്റെ പുറതു മുറ്റത്തു ആണു മീറ്റിംഗ്‌.....ഫുല്ല് ഹൊസ്റ്റെല്‍ ഈ ടൈമില്‍ വന്നു ലൈന്‍ ആയി നില്‍ക്കും.....റൂം നമ്പര്‍ അനുസരിച്ച്‌ ആണു ലൈന്‍ നില്‍ക്കുക.....എന്നിട്ടു അവിടെ തന്നെ ഒരു കൊച്ച്‌ സ്റ്റഗെ പൊലെ ഉണ്ട്‌..അവിടെ സിസ്റ്ററ്‍ ഉം നില്‍ക്കും.....

ഏന്നിട്ടു സിസ്റ്ററ്‍ ആകെ ഒരു ദേക്ഷ്യ ഭാവത്തില്‍ തുടങ്ങി.....അപ്പോഴാണു ഇന്നലെ സത്യതില്‍ എന്താനു സംഭവിച്ചതു എന്നു ഞാന്‍ ഉള്‍പ്പടെ എല്ലാവരും അറിയുന്നതു......താഴത്തെ ഫ്ലൂറ്‍ ഇല്‍ ഡീെഗ്രീ ചേച്ചിമാര്‍ ആണു താമസിക്കുന്നതു...അവിടെ ഏതൊ ഒരു രൂമില്‍ ചേച്ചിമാര്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു കള്ളന്‍...കള്ളനോ അമ്മാവനോ എന്നറിയില്ല......ശരി...ഒരു അമ്മാവന്‍ വെണ്റ്റിലേഷനില്‍ കൂടെ അകത്തേയ്ക്കു നോക്കി നില്‍കുക ആയിരുന്നു.....പഠിച്ചു കൊണ്ടിരുന്ന ഒരു ചേച്ചി ഇതു കണ്ടു.....

ചേച്ചി പേടിച്ചു പോയി...പേടിച്ചിട്ടു ചേച്ചിക്കു ഒച്ച വന്നില്ല....ചേച്ചി ഇങ്ങനെ വായും പൊളിചു കണ്ണും തള്ളി ഇരുന്നു പോയി അമ്മാവനെ നോക്കി...... ആ റൂമില്‍ തന്നെ ഉണ്ടായിരുന്ന മറ്റൊരു ചേച്ചി നോക്കിയപ്പോല്‍ ഈ ചേച്ചി ഇങ്ങനെ വായും പൊളിചു പെടിച്ചു വെണ്റ്റിലേഷനിലേക്കു നോക്കി ഇരിക്കുന്നു....കാര്യം എന്താേന്നു അറിയാന്‍ വേണ്ടി....ആ ചേച്ചി വെണ്റ്റിലേഷനിലേക്കു നോക്കി.....അപ്പോഴല്ലെ കാണുന്നെ....ഒരു അമ്മാവന്‍ അവിടെ നില്‍ക്കുന്നു.....ആ ചേച്ചി ഒറ്റ അലര്‍ച്ച.....

ഈ അലര്‍ച്ച ആണു പേടിചു വിരണ്ടു മുകളില്‍ കപ്പ്‌ കഴുകി കൊണ്ടു ഇരുന്ന ഞാന്‍ കേട്ടതു...അതു കേട്ടിട്ടാണു ഓടി മുറിയില്‍ ചെന്ന ഞാനും അലറിയത്‌...... സിസ്റ്ററ്‍ പറഞ്ഞു...താഴെ അലറിയതു ആരാ എന്നു പിടികിട്ടി......ആ അലര്‍ച്ചയുടെ തൊട്ടു പുറകെ മുകളില്‍ ഒരു അലര്‍ച്ച കേട്ടു....അതു ആരാ? വേഗം പറഞ്ഞോ...എനിക്കു ആള്‍ ആരാ എന്നു അറിയാം......സ്വയം പേര്‍ പറഞ്ഞാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ രക്ഷപെടാം.........ആള്‍ ആരാ എന്നു എനിക്കു അറിയാം....പതുങ്ങി നില്‍ക്ക്ന്ദ..

വെഗം പറയൂ......സിസ്റ്ററ്‍ ണ്റ്റെ ഈ ഡയലോഗ്‌ കേട്ടു ഞാന്‍ ആകെ ഒന്നു പേടിച്ചു...സിമി പറഞ്ഞു...മിണ്ടണ്ട, സിസ്റ്ററ്‍ ചുമ്മാ പറയുനതാ എന്നു...എനിക്കു എന്നാലും ഒരു പേടി.... സിസ്റ്റര്‍ ഇങ്ങനെ ഡയലോഗ്‌ ഇറക്കി കൊണ്ടെ ഇരുന്നു......പേര്‍ പറയാതെ സിമി തന്ന ധൈര്യത്തില്‍ ഞാനും നിന്നു......കുറെ കഴിഞ്ഞപ്പൊള്‍ സിസ്റ്റര്‍ നിര്‍ത്തി.....ഹാവു അപ്പൊള്‍ ആണു എനിക്കു ഉറപ്പായതു ആളെ പിടിക്കാന്‍ ഉള്ള സിസ്റ്റര്‍ ണ്റ്റെ അടവു ആയിരുന്നു എന്നു...എന്തായലും അങ്ങനെ ആരും അറിയതെ ഞാനും ഒന്നു അലരി രാത്രി ൧൧ മണിക്കു......അതും സിലെന്‍കെ ണ്റ്റെ ടൈംലെ......ഹാവു......ഇന്നും ആ സത്യം എനിക്കും സിമിക്കും മാത്രമേ അറിയുകയുള്ളു......

സിമി ക്കു ഈ സംഭവം ഓര്‍മ ഉണ്ടാകുമോ എന്നു അറിയില്ല....ചിലപ്പോള്‍ എന്നെ പേടിപ്പിച്ച മറ്റെ ചേച്ചി ക്കു ഓര്‍മ്മ കണും...അതും അല്ലെങ്ങില്‍ ആ ചേച്ചി യെ പേടിപ്പിച്ച മറ്റേ ചേച്ചി ക്കു ഓര്‍മ്മ കാണും...അതും അല്ലെങ്കില്‍ ആ ചേച്ചിയെ പെടിപ്പിച്ച അമ്മാവനു എങ്ങിലും ഓര്‍മ്മ കാണാതെ ഇരിക്കില്ല......

No comments: