Monday, November 10, 2008

ആടുത്ത ആഴ്ച എസ്. എസ്.എല്‍. സി റിസല്‍ട്ട് വരും!!!!!!!!!എന്റെ അമ്മേയ്!!!!!!!!ടെന്‍ഷന്‍ ആയിട്ടും പാടില്ല. ജയിക്കുമോ ദൈവമേ എങ്ങാനും തോറ്റാല്‍ പിന്നെ അമ്മൂന്റെം സുധീറിന്റെം ഒക്കെ മുഖത്തു എങ്ങനെ നൊക്കും.. ജയിച്ചാല്‍ മതിയാരുന്നു. എങ്ങാനും ജയിച്ചില്ലെങ്കിലത്തെ കാര്യം ഓര്‍ക്കാന്‍ കൂടെ വയ്യ.. രാവിലെ പത്രം വരുന്ന ഉടനെ നോക്കണം!!!!.......

പത്രം എടുത്തു കൊണ്ടു പറമ്പില്‍ പോയി നോക്കാം ജയിച്ചാല്‍ തിരിച്ചു വീട്ടില്‍ വരാം തോറ്റാല്‍ അതു വഴി അങ്ങു പോകാം ദൂരെ വല്ല സ്ഥലത്തും! പിന്നെ മോനേ തിരിച്ചു വാടാ::നിന്നേ ഞാന്‍ തോറ്റതിനു അടിക്കില്ല എന്നു പറഞ്ഞു അച്ചന്‍ പത്രത്തില്‍ പരസ്യം കൊടുക്കുമ്പം വന്നാല്‍ മതി ഐഡിയ കൊള്ളാം. പത്രക്കാരന്‍ മുനിച്ചാണ്ടി കുളക്കടവില്‍ എത്തുമ്പം തന്നെ അവിടെ വെച്ചു പത്രം വാങ്ങിക്കാം!!!!.......ദൈവമേ. എന്റെ കാലും കൈയ്യും ഒക്കെ വിറക്കുന്നല്ലോ!!!..........

ആരൊക്കേയൊ നടന്നു വരുന്നുണ്ടു.അച്ചനെ കാണാന്‍ ആരെങ്കിലും ആരിക്കും!! ഇവിടുന്നു സ്ഥലം വിടാം ഇല്ലങ്കില്‍ വരുന്ന ഉടനെ റിസല്‍ട്ടിന്റെ കാര്യം ആരിക്കും ചോദിക്കുക. ഈ നാട്ടുകാര്‍ക്കു വേറെ ജോലി ഒന്നും ഇല്ലേ???വാല്ലോന്റെം റിസള്‍ട്ടും അന്വേഷിച്ചു നടക്കുവാ!!!!....... അച്ചന്റെ മേശയില്‍ നിന്നു 15 രൂപയും എടുത്തു കൊണ്ടു പോയാല്‍ ആന്റണി ചേട്ടന്റെ കടയില്‍ പോയി പൊറോട്ട കഴിക്കാം!!!!.. അതു കൊള്ളാം എന്നീട്ടു കുറച്ചു കഴിഞ്ഞു തിരിച്ചു വരാം അപ്പത്തേനും ഇവര്‍ ഒക്കെ പൊയിട്ടുണ്ടാവും രൂപയും എടുത്തു ആന്റണി ചേട്ടന്റെ കടയിലേക്കു വച്ചു പിടിച്ചു!!....

പൊറോട്ട ഒക്കെ കഴിച്ചു അമ്പല പറമ്പില്‍ വന്നു ഇരുന്നു.വെറുതെ ഇരിക്കുവാ.ചെറിയ ഒരു വായിനോട്ടം..ഹി ഹി ??? അച്ചന്‍ അല്ലേ ആ വരുന്നതു.ദൈവമേ !!! കഥ കഴിഞ്ഞു..ആ ആല്‍ മരത്തിന്റെ മറയത്തു പോയി നിക്കാം.. അച്ചന്‍ എന്താണാവോ പതിവില്ലാതെ ഈ വഴിക്ക്???..... അച്ചന്‍ രാമു ചേട്ടനോടു എന്നെ കണ്ടോ എന്നു അന്വേഷിക്കുന്നല്ലോ!!!... രൂപ എടുത്തതു അച്ചന്റെ ശ്രദ്ധയില്‍ പെട്ടു കാണും ശ്ശോ ഇന്നു ഇനി പൊടി പൂരം ആരിക്കും..

രാമു ചേട്ടന്‍ പറഞ്ഞു അവന്‍ ഇപ്പം ഇവിടെ ഉണ്ടാരുന്നല്ലോ 5 മിനുട്ട് മുമ്പു വരെ ഇവിടെ ഉണ്ടാരുന്നു. അച്ചന്‍ വിളിക്കാന്‍ തുടങ്ങി. ഉണ്ണീ!!!!ഉണ്ണീ!!!!!!!!......... ആച്ചുവേട്ടന്‍ പുറകില്‍ നിന്നു വന്നിട്ട് എടാ നീ എന്താ ഇവിടെ മിണ്ടാതെ നില്‍ക്കുന്നത് നിന്നെ വിളിക്കുന്നതു കാണുന്നില്ലേ??? അച്ചനും രാമു ചേട്ടനും കൂടെ ആല്‍ മരത്തിന്റെ അടുത്തേക്കു വന്നു അച്ചുവേട്ടന്‍ പറയുന്ന കേട്ടു . അച്ചാ !!!! അച്ചാ!!! എന്നെ അടിക്കല്ലേ ഞാന്‍ പൊറോട്ട കഴിക്കാന്‍ വേണ്ടിയാ പൈസ എടുത്തത്!!! ഇനി മേലാല്‍ എടുക്കില്ലാ അച്ചാ. ഞാന്‍ കരയാന്‍ തുടങ്ങി അച്ചനെ കണ്ടതും.

എടാ നീ കരയാതെടാ!!!! ദേ നിന്നെ അന്വേഷിച്ചു പത്രക്കാര്‍ വന്നിരിക്കുന്നു നിനക്കു എസ്.എസ്. എല്‍.സി പരീക്ഷക്കു റാങ്ക് ഉണ്ടഡാ മോനേ!!!! ആതുകേട്ടപ്പം 2 മിനുട്ട് ഞാന്‍ അനക്കം ഇല്ലാതെ നിന്നു അച്ചന്‍ എന്നെ വന്നു കെട്ടിപിടിച്ചു. എന്നിട്ടു എല്ലാരും കൂടെ വീട്ടിലേക്കു ഓട്ടം ആയീ. നാട്ടുകാര്‍ മൊത്തം ഉണ്ടു എന്നു തന്നെ പറയാം അച്ചന്‍ എന്റെ കൈയ്യും പിടിച്ചോണ്ടു ഓട്ടം!!!.. വീട്ടില്‍ എത്തിയപ്പം അമ്മ സന്തോഷം കൊണ്ടു കരഞ്ഞു നില്‍ക്കുന്നു.. പത്രക്കാര്‍ നിര്‍ത്താതെ ഫോട്ടോ എടുക്കാന്‍ തുടങ്ങി.

അപ്പഴും എനിക്കു ഷോക്ക് മാറീട്ടില്ലാ ഒന്നു ചിരിക്കൂ മോനേ.. അമ്മ പറഞ്ഞു പിന്നെ ചിരിച്ചും കൊണ്ടു ഫോട്ടോക്ക് പോസ് ചെയ്തു ആമ്മേ ഈ ചേട്ടന്‍ ഉറക്കത്തില്‍ കിടന്നു ചിരിച്ചു കാണിക്കുന്നു.. അശ്വതി വിളിച്ചു പറയുന്നതു കേട്ടു ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. അയ്യേ!!!!
സ്വപ്നം ആരുന്നോ ദൈവമേ..!!!!

2 comments:

Lajeev said...
This comment has been removed by the author.
Laiju Muduvana said...

ithu kollam kettooooooooooo.......Jasmine Muyalaliiiii